കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിലെ വാർഡ് 20 പുക്കാട്ടുപടി, വാർഡ് 21 പുക്കാട്ടുപടി നോർത്ത് എന്നീ വാർഡുകളുടെ സംയുക്ത അഭിമുഖത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും മോട്ടിവേഷൻ സെമിനാറും നടന്നു.
അവാർഡ് ദാന സമ്മേളനം
ട്വൻ്റി20 പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
ചടങ്ങിൽ വാർഡ് പ്രസിഡൻ്റ് റ്റി.വി
മത്തായി
അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ജിബി മത്തായി, എം.എം.റഹിം, വികസന കാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൻ ഷീബ ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. എ. അസ്മ, ഭാരവാഹികളായ എം. ഇ . ഇസ്മായിൽ,
പി. എം .
മുനീർ ,
ടി.എം. പരീത്, ജോബി ചെറിയാൻ എന്നിവർ
പ്രസംഗിച്ചു.
ഫോട്ടോമാറ്റർ :
കിഴക്കബലം പഞ്ചായത്ത് 20,21 വാർഡുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ക്കുള്ള അവാർഡുകൾ ട്വൻ്റി20 പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം ജേക്കബ് വിതരണം ചെയ്യുന്നു.
അഡ്വ. ചാർളിപോൾ, ജിബി മത്തായി, എം. എം റഹിം, പി.എ.അസ്മ, ഷീബ ടീച്ചർ, ടി.വി മത്തായി, ജോബി ചെറിയാൻ തുടങ്ങിയവർ സമീപം.
ജിബി മത്തായി
പഞ്ചായത്ത് മെമ്പർ
