തിരുവനന്തപുരം: വാർത്ത അവതാരക അപർണ കുറുപ്പ് പ്രതിയായ വിദ്വേഷ പ്രചാരണ കേസിൽ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്.കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണം, അപർണയുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങിയ നടപടികൾ ആരംഭിച്ചു.മൊഴിയെടുക്കുന്നതിനായി അപർണയെ ഇന്നലെ തന്നെ വിളിപ്പിച്ചിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല.
ചാനൽ ചർച്ചക്കിടെ മുസ്ലിം വിദ്വേഷ പരാമർശം നടത്തിയെന്ന കാസർകോഡ് സ്വദേശി അബ്ദുൽ ഹക്കീം കുമ്പളയുടെ പരാതിയിലാണ് മാധ്യമ പ്രവർത്തകക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്.സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമം, മതവികാരത്തെ വൃണപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അപർണ കുറുപ്പ് പ്രതിയായ വിദ്വേഷ പ്രചാരണ കേസ് , അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്
