ടൂറിസം മേഖലയിലെ തൊഴിൽ ഇരട്ടിയാകും: മന്ത്രി പി.സി. വിഷ്ണുനാഥ്

​കോഴിക്കോട്: കേരളത്തിൽ ടൂറിസം രംഗത്ത് 15 ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇത് ഇരട്ടിയാകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എയർ ഇമാറയുടെ (Air Imarah Tourism) റീബ്രാൻഡിംഗും വിഷൻ 2030 പദ്ധതിയും കോഴിക്കോട് വെച്ച് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​”ടൂറിസത്തിൽ അനന്ത സാധ്യതയാണ് കേരളത്തിലുള്ളത്. ടൂറിസം മേഖലയെ വ്യവസായമായി പ്രഖ്യാപിച്ചതോടെ എല്ലാ വ്യവസായ ആനുകൂല്യങ്ങളും നിക്ഷേപകർക്ക് നൽകും. കാഴ്ചകൾക്കപ്പുറം അനുഭവ ടൂറിസമാണ് ലോകം തേടുന്നത്. അതിനുള്ള വലിയ ചുവടുവെപ്പാണ് എയർ ഇമാറ,” മന്ത്രി കൂട്ടിച്ചേർത്തു.
​ലോകം കേരളം കാണും – 20 രാജ്യങ്ങളിലേക്ക്
​’ലോകം കേരളം കാണും’ എന്ന കാഴ്ചപ്പാടോടെ 2030-ഓടെ 20 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് എയർ ഇമാറ ലക്ഷ്യമിടുന്നത്. വിദേശ സഞ്ചാരികളെ നേരിട്ട് കേരളത്തിലെത്തിക്കുകയാണ് പദ്ധതി. കേരളത്തിൽ നിന്ന് പ്രവർത്തനം ആരംഭിച്ച കമ്പനി ആദ്യ അന്താരാഷ്ട്ര സാന്നിധ്യം യു.എ.ഇയിൽ ഉറപ്പിച്ചു കഴിഞ്ഞു.
​ചടങ്ങിൽ ഫൗണ്ടറും ചെയർമാനുമായ മിൻഹാജ് കെ.കെ, കോ-ഫൗണ്ടറും സി.ഇ.ഒയുമായ അനസ് കെ.എച്ച്, കോ-ഫൗണ്ടറും എം.ഡിയുമായ മുഹമ്മദ് റംഷിദ്, കോ-ഫൗണ്ടറും ബി.ഡി.എമ്മുമായ മിസാബ് ഉമൈർ എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്:
​എയർ ഇമാറ ടൂറിസത്തിന്റെ റീബ്രാൻഡിംഗും വിഷൻ 2030 പദ്ധതിയും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് കോഴിക്കോട്ട് ലോഞ്ച് ചെയ്ത് സംസാരിക്കുന്നു. സമീപം ഫൗണ്ടറും ചെയർമാനുമായ മിൻഹാജ് കെ.കെ, കോ-ഫൗണ്ടറും സി.ഇ.ഒയുമായ അനസ് കെ.എച്ച്, കോ-ഫൗണ്ടറും എം.ഡിയുമായ മുഹമ്മദ് റംഷിദ്, കോ-ഫൗണ്ടറും ബി.ഡി.എമ്മുമായ മിസാബ് ഉമൈർ എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *