ന്യൂഡൽഹി : പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് രാഹുല്‍ ഗാന്ധി ഉപാധികളോടെ അനുമതി നല്‍കിയാതായി സൂചന. കരിക്കുലം തീരുമാനിക്കേണ്ടതും, സ്കൂളുകള്‍ തീരുമാനിക്കേണ്ടതും സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കണം എന്ന രണ്ട് ഉപാധികളാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചിരിക്കുന്നത്. പത്ത് ജൻപഥിൽ രാഹുലും മുഖ്യമന്ത്രി സതീശനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം.കേന്ദ്ര ഫണ്ട് ഉറപ്പാക്കല്‍ സമഗ്ര ശിക്ഷാ അഭിയാൻ (SSA) വഴിയുള്ള കേന്ദ്ര ഫണ്ട് തടസ്സമില്ലാതെ ലഭിക്കണമെങ്കില്‍ പിഎം ശ്രീ കരാറില്‍ ഒപ്പിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുമ്പോഴും സംസ്ഥാനത്തിന്റെ കരിക്കുലവും സ്കൂളുകളും സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കും എന്ന ഉപാധിയോടെ പദ്ധതി നടപ്പിലാക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം പിഎം ശ്രീ പദ്ധതി സംഘപരിവാര്‍ അജണ്ടയാണെന്നും അതിനാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ടതില്ലെന്നുമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ മുൻ നിലപാട്. എന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശം സംരക്ഷിച്ചുകൊണ്ട് കരാറിൽ ഏർപ്പെടാമെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
പിഎം ശ്രീയില്‍ ഒപ്പുവയ്ക്കാം; മുഖ്യമന്ത്രി വി.ഡി. സതീശന് രാഹുല്‍ ഗാന്ധി ഉപാധികളോടെ അനുമതി നല്‍കിയാതായി സൂചന
