പ്രാണ സാംസ്‌കാരിക വേദി&ചാരിറ്റി സംഘടനയുടെ കരോക്കെ ഗാനപരിപാടിയുടെ ഔ പചാരികമായ ഉത്ഘാടനം പ്രാണ പ്രസിഡന്റ് ശ്രീ ജെ രവീന്ദ്രൻ നായരുടെ ആദ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ അലോഷ്യസ് പെരേരയും ചലച്ചിത്ര ഗാനരജയിതാവും സംവിധായാകനുമായ ശ്രീ ഹാജമൊയ്‌നുവും ചേർന്ന് പുന്നാം കോണം ക്ഷേത്ര ഭജന്മണ്ഡപത്തിൽ വെച്ച് നിർവഹിച്ചു. യോഗത്തിൽ പുന്നാംകോണം ക്ഷേത്രപ്രസിഡന്റ് ശ്രീ മോഹനകുമാറൂം പുന്നാംകോണം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സന്തോഷ് കുമാറും. സെക്രട്ടറി ശ്രീ ലാൽകുമാറും ആശംസകൾ അർപ്പിച്ചു. അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ഈ യോഗ ത്തിൽ പ്രാണയുടെ ഗായകസംഘത്തിന്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.
പ്രാണ സാംസ്‌കാരിക വേദി&ചാരിറ്റി സംഘടനയുടെ കരോക്കെ ഗാനപരിപാടിയുടെ ഉത്ഘാടനം
