കോവളം: കടൽ വെള്ളരി വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലുള്ളവരാണിവർ. ഇന്ത്യയിൽ കടൽവെള്ളരികളെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്.
കടൽ വെള്ളരി വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ
