കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് – 13-ാമത് ഓൾ കേരള നവാസ് നിസാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കും

കോഴിക്കോട് : ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള ( സി

എബികെ) സംഘടിപ്പിക്കുന്ന കാഴ്ച്ചപരിമിതരായ പുരുഷൻമാർക്കുള്ള 13-ാമത് ഓൾ കേരള നവാസ് നിസാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭി സംസ്ഥാനത്തെ ആറു ജില്ലകളിൽ നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുന്ന ക്കും. ചാമ്പ്യൻഷിപ്പ് 2027 ഫെബ്രുവരി വരെ തുടരും. ആറു ജില്ലാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഹോം ആൻഡ് എവേ ലീഗ് ഫോർമാറ്റിൽ 33 മത്സരങ്ങളാണ് നടക്കുക. സെപ്റ്റംബർ 12ന് എറണാകുളം ജില്ലയിലാണ് ആദ്യ മത്സരം. തുടർന്ന് ഓരോ മാസവും വിവിധ ജില്ലകളിലായി മത്സരങ്ങൾ നടക്കും. 2026-27 സീസണിലെ സിഎബികെസംഘടിപ്പിക്കുന്ന പ്രധാന മത്സരങ്ങളിലൊന്നാണിത്. കേരളത്തിലെ വിവിധ ജില്ലകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ചാമ്പ്യൻഷിപ്പിന്റെ പ്രധാന സവിശേഷതയാണെന്ന് സിഎബികെ ജനറൽ സെക്രട്ടറി രജനീഷ് ഹെൻ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനും നവാസ് നിസാർ ട്രോഫി പ്രധാന വേദിയാകും, വർഷത്തെ

ക്രിക്കറ്റ് താരങ്ങൾക്ക് കാഴ്ചപരിമിതരായ കേരളത്തിലെ അതോടൊപ്പം, പരിശീലനത്തിനും മത്സരത്തിനും വളർച്ചയ്ക്കും അവസരമൊരുക്കി കാഴ്ച്ചപരിമിത രുടെ ക്രിക്കറ്റിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള (സിഎബികെ), 2026-27 സീസണിലെ പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ചു. മത്സരങ്ങൾക്കും താരങ്ങളുടെ മികവുയർത്തുന്നതിനുമൊപ്പം സംസ്ഥാനതല ബോധവൽക്കരണപ്രചാരണ പരിപാടികൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് വിപുലമായ പ്രവർത്തന കല ണ്ടർ.

180 ദിവസത്തെ ബ്ലൈൻഡ് ക്രിക്കറ്റ് ബോധവൽക്കരണ ക്യാമ്പയിൻ

നവാസ് നിസാർ ട്രോഫിക്കൊപ്പം 180 ദിവസത്തെ കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് അവബോധപ്രചാരണ ക്യാമ്പയിനും സിഎബികെ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗ മായി സെപ്റ്റംബർ മുതൽ ഫെബ്രുവരി 2027 വരെ കേരളത്തിലെ 14 ജില്ലകളിലും വിവിധ പരിപാടികൾ നടക്കും. സ്‌കൂളുകൾ, കോളേജുകൾ, സ്പോർട്‌സ് ക്ലബ്ബുകൾ, തദ്ദേശീയ സമൂഹങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ, സാമൂഹിക സംഘടനകൾ എന്നിവയെ കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റുമായി ബന്ധിപ്പിക്കുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം.

നാഗേഷ് ട്രോഫി

9-ാമത് നാഗേഷ് ട്രോഫി നാഷണൽ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ കേരള ഗ്രൂപ്പ് ഘട്ടവും സിഎബികെ സംഘടിപ്പിക്കും. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഢ്, ബിഹാർ, ജമ്മു കശ്മീർ ടീമുകൾ പങ്കെടുക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ 15 മത്സരങ്ങളാണ് ഡിസംബറിൽ കൊച്ചിയിൽ നടക്കുക.

(മറുപുറം)

Leave a Reply

Your email address will not be published. Required fields are marked *