FAS സുവർണ്ണ ജൂബിലി ആഘോഷം.

നോർത്ത് പറവൂർ : പുത്തൻവേലിക്കര ഫൈൻ ആർട്‌സ് സൊസൈറ്റി (FAS) സുവർണ്ണ ജൂബിലി വർഷാഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സെപ്റ്റംബർ 6 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പറവൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ എം.എം കരുണാകരൻ സെക്രട്ടറി ടി.എസ് സുധീഷ്, സി. എ സജീവ് എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. സെപ്റ്റംബർ 6 മുതൽ 11 വരെ നാടകമേളയോടെ ആരംഭം കുറിക്കും വൈകിട്ട് 7 മണിക്ക് തുടങ്ങും. സിനിമാ പ്രവർത്തകനും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി സഹീർ അലി ഉദ്ഘാടനം ചെയ്യും , പി.ജെ ആൻ്റണി അനുസ്മരണ പ്രഭാഷണം മകൾ അഡ്വ. എലിസബത്ത് ആൻ്റണി നിർവ്വഹിക്കും.
പൂക്കള മത്സരം, ഷട്ടിൽ ടൂർണ്ണമെൻ്റ്, മാജിക് ഷോ, കുടുംബ സംഗമം,ചെസ്സ് മത്സരം, രചനാ മത്സരങ്ങൾ, വോളിബോൾ ടൂർണ്ണമെൻ്റ്, കായിക മത്സരങ്ങൾ, നാടക ശില്പശാല എന്നി പരിപാടികളാണ് ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *