തന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ ഇമെയിൽ അയക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് ആരാധകർക്ക് ജാഗ്രതാ നിർദേശവുമായി നടൻ ടൊവിനോ തോമസ്. വ്യാജ ഇമെയിൽ ഐ.ഡി ഉപയോഗിച്ച് ചിലർ താനാണെന്ന് തെറ്റിധരിപ്പിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ ആരും വീണുപോകരുതെന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചു.’tovinothomas79@gmail.com’ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ അയക്കപ്പെടുന്നതെന്ന് ടൊവിനോ ചൂണ്ടിക്കാണിച്ചു. ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരിൽ ആർക്കും ഔദ്യോഗികമായി ചുമതലകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരം സന്ദേശങ്ങളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ, സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം ശക്തമായി അഭ്യർത്ഥിച്ചു. ഈ ഐ.ഡി സ്പാം ആയി റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.‘‘പ്രധാനപ്പെട്ട അറിയിപ്പ് – വ്യാജ സന്ദേശങ്ങളെക്കുറിച്ച് . എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: tovinothomas79@gmail.comഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരിൽ സന്ദേശങ്ങൾ അയക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
വ്യാജ ഇമെയിൽ; ആരാധകർക്ക് ജാഗ്രതാനിർദേശവുമായി ടൊവിനോ തോമസ്
