മുൻ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം

കണ്ണൂരിൽ മുൻ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. വീണ ജോർജിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തും. മന്ത്രിയുടെ ഗൺമാന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ്ഐടി പരിശോധിക്കും.

കണ്ണൂരിൽമുൻ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലാണ് തുടരന്വേഷണം നടക്കുന്നത്.
കേസിൽ മന്ത്രി വീണ ജോർജിന്റെ മൊഴി രേഖപ്പെടുത്താനാണ് എസ്ഐടി തീരുമാനം. മന്ത്രിയുടെ ഗൺമാന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.സംഭവം നടന്ന റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും. ലഭ്യമായ ദൃശ്യങ്ങളും മറ്റ് തെളിവുകളും വിലയിരുത്തിയ ശേഷമാകും തുടർനടപടി. അതേസമയം, കെഎസ്‌യു പ്രവർത്തകർക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ്ഐടി പരിശോധിക്കും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. കേസിലെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *