15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011-ൽ കമ്പനിയുടെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. ഇനി മുതൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പദവിയിലാകും ടിം കുക്ക് പ്രവർത്തിക്കുക. ആപ്പിളിന്റെ ഹാർഡ്വെയർ എൻജിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടേനസ് ( പുതിയ സി.ഇ.ഒ ആയി ചുമതലയേൽക്കും.”ആപ്പിൾ കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും എന്റെ സ്നേഹം. സി.ഇ.ഒ എന്ന നിലയിൽ ഇതെന്റെ അവസാന ദിവസമാണ്. നാളെ സ്ഥാനപ്പേര് മാറിയേക്കാം, പക്ഷേ ആപ്പിളിനോടുള്ള സ്നേഹത്തിന് മാറ്റമുണ്ടാകില്ല. പുതിയ അധ്യായത്തിൽ ഞാൻ ഏറെ ആകാംക്ഷയിലാണ്,” എന്ന് ടിം കുക്ക് പറഞ്ഞു.
15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്
