ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ഓഫ്ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ ഇ-കെ.വൈ.സി പൂർത്തിയാക്കുന്നതും അത്യന്താപേക്ഷിതമാണ്. ഇ-കെ.വൈ.സി പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കൂ. കഫേകൾ വഴിയോ നിങ്ങളുടെ പ്രദേശത്തെ ആശാ പ്രവർത്തകർ വഴിയോ ഇത് ചെയ്യാം.എന്നാൽ ആശാ പ്രവർത്തകരുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് സ്വന്തമായും ഇ-കെ.വൈ.സി പൂർത്തിയാക്കാവുന്നതാണ്.
ആയുഷ്മാൻ ഭാരത് കാർഡ്: ഇ-കെ.വൈ.സി ഫോണിലൂടെ തന്നെ പൂർത്തിയാക്കാം
