കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാത്രി 9:20 ന് 183 യാത്രക്കാരുമായി പുറപ്പെട്ട ഐ.എക്‌സ് 415 വിമാനമാണ് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷം കൊച്ചിയില്‍ തന്നെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.യാത്രാമധ്യേ വിമാനത്തിന് യന്ത്ര തകരാര്‍ അനുഭവപ്പെട്ടതോടെ പൈലറ്റ് ഉടന്‍ തന്നെ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെടുകയും എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടുകയുമായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ വിമാനത്താവളത്തില്‍ മുന്‍കരുതലെന്ന നിലയില്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി
