ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നിർദേശം. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
മാർച്ച് ഒന്നിന് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഉച്ചയോടെയായിരുന്നു സ്‌ഫോടനം. ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.