കാഠ്മണ്ഡു* : നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ് മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.
നേപ്പാള്‍ സമയം രാവിലെ 8:37 ന്, കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി യുഎസ്ജിഎസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും, ‘ ഹിമാനിയുടെ തകര്‍ച്ചയും അവശിഷ്ട പ്രവാഹവുമാണ് ‘ ഉണ്ടായതെന്നും യുഎസ്ജിഎസ് ഏജന്‍സി പിന്നീട് തിരുത്തുകയായിരുന്നു.
