സ്നേഹസാന്ദ്രം ട്രസ്റ്റ്‌ പുരസ്‌കാരം ആഷ്‌ന ആഷിഖനു നൽകും

വിളപ്പിൽശാല: ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ ആധികാരിക സoഘടനയായ സ്‌നേഹസാന്ദ്രം ട്രസ്റ്റിന്റെ ഈ കൊല്ലത്തെ പുരസ്‌കാരം കൃപ ചാരിറ്റിസ് കൺവീനറുമായ യുവ പത്ര പ്രവത്തകയുമായ ആനപ്പെട്ടിയിൽ ആഷ്‌ന ആഷിഖ്നു നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ്‌ സെക്രട്ടറി ഷീജ സാന്ദ്ര അറിയിച്ചു.
ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷത്തോടെ അനുബന്ധിച്ച് 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തമ്പാനൂർ റെയിൽവേ കല്യാണമാണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരവും പൊന്നാടയും നൽകുന്നതാണ്, കേരളത്തിനിന്നും പ്രസിദ്ധീകരിക്കുന്ന നിരവധി പീരീഡിക്കൽ പ്രസിദ്ധീകരണത്തിനും സോഷ്യൽ മീഡിയായിലും ആനപ്പെട്ടി എന്ന ഗ്രാമത്തെ കാട്ടുപന്നി ശല്യം ഉന്നതരുടെ മുന്നിലെത്തിക്കുവാനും നടപടി സ്വീകരിക്കുവാനും കഴിയുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുവനും ആഷ്‌ന ആഷിഖ്ന് കഴിഞ്ഞിട്ടുണ്ട് എന്ന് അവാർഡ് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *