വർക്ക്‌ഷോപ്പിൽ തീപടിച്ചു; വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷന് സമീപം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ‘പെൻഗ്വിൻ ടൂവിലർ വർക്ക്‌ഷോപ്പിന്’ തീപിടിച്ചു. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല.വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്‍റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *