മമ്മൂട്ടി ചിത്രം ‘ബസൂക്ക’ യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍

Cinema

മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഡിനോ ഡെന്നിസ് ആണ് സംവിധാനം. കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി ഏബ്രഹാം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇനി ചിത്രീകരിക്കാനുള്ളത് ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ്.

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

നിമേഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തില്‍ സംഗീത സംവിധാനം മിഥുൻ മുകുന്ദ് ആണ് ചെയ്യുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും കലാസംവിധാനം അനീസ നാടോടിയും കോസ്റ്റ്യും ഡിസൈൻ സമീറ സനീഷുമാണ്.

മേക്കപ്പ് ജിതേഷ് പൊയ്യയാണ് നിർവഹിക്കുന്നത്. സുജിത് ആണ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരും ആണ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്. സഞ്ജു.ജെ.കൊച്ചി ആണ് പ്രൊഡക്ഷൻ കണ്‍ട്രോളർ. ഫോട്ടോ ബിജിത്ത് ധർമ്മടവും പിആർഒ വാഴൂർ ജോസുമാണ്.

Leave a Reply

Your email address will not be published. Required fields are marked *