പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വായ്പാ അദാലത്ത് സംഘടിപ്പിച്ചു

പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ വായ്പാ കുടിശ്ശികയുള്ള അംഗങ്ങൾക്ക് ആകർഷകമായ ഇളവുകളോടെ വായ്പാ ബാധ്യത അവസാനിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വായ്പാ അദാലത്ത് ബാങ്ക് ഓഫീസിൽ നടന്നു.

സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി. എ. നവാസ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. പി. ജോയ് അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് കെ. വി. പോൾ, ഭരണസമിതി അംഗങ്ങളായ എ. ഡി. ദിലീപ് കുമാർ, വി. ആർ. ഗോപാലകൃഷ്ണൻ, വി. ആർ. അനിരുദ്ധൻ, ബിൻസി സോളമൻ, ആനി തോമസ്, ലത മോഹനൻ, റീജണൽ മാനേജർ മാർക്കോസ്, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ അസ്ലമിയ അലി, ഡെപ്യൂട്ടി മാനേജർ ബിനീഷ് മോൻ, വാല്യുവേഷൻ ഓഫീസർ സുമേഷ് ഭട്ട്, സെയിൽ ഓഫീസർ സൗമ്യ, അഗ്രികൾച്ചറൽ ഓഫീസർ നീതു, സെക്രട്ടറി ഇൻ ചാർജ് ജയലക്ഷ്മി എസ്. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *