എസ് എം സി ചെയർമാനെ തെരഞ്ഞെടുത്തു

കോവളം :എസ് എം സി ചെയർമാനെ തെരഞ്ഞെടുത്തു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ എസ് എം സി ചെയർമാനെ തെരഞ്ഞെടുത്തു. പി ടി എ പ്രസിഡന്റ്‌ എൻ ഹസീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്വാഗതം പറഞ്ഞു. അജിത് വെണ്ണിയൂർ, പി ടി എ വൈസ് പ്രസിഡന്റ്‌ എസ് ബഷീറ, എം പി ടി എ പ്രസിഡന്റ്‌ സുജിത, സൂര്യകല, സ്കൂൾ ലീഡർ ഹനീൻ മുഹമ്മദ്‌, സീനിയർ അസിസ്റ്റന്റ് ജയ ടി വി, ഷബീർ കെ. വി തുടങ്ങിയവർ പങ്കെടുത്തു. എസ് എം സി ചെയർമാനായി മുൻ പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷായെയും, എസ് എം സി വൈസ് ചെയർമാനായി ഷിബിനയെയും തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി ചടങ്ങിന് കൃതജ്ഞത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *