ലോക യുവജന നൈപുണ്യ ദിനാചാരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക
യുവജന നൈപുണ്യ ദിനാഘോഷം സംഘടിപ്പിച്ചു. അദാനി ഫൗണ്ടേഷൻ CSR ഹെഡ് ശ്രീ സെബാസ്റ്റ്യൻ ബ്രിട്ടോ ഉത്ഘാടനം നിർവഹിച്ച പൊതു പരിപാടിയിൽ അദാനി ഫൗണ്ടേഷൻ ടീം അംഗങ്ങൾ, അസാപ്പ് കേരള വിഴിഞ്ഞം ടീം അംഗങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസോഴ്സ് പേർസൺസ് എന്നിവർ പങ്കെടുത്തു. കൂടാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പോസ്റ്റർ നിർമാണം, വിവരണം തയാറാക്കൽ, ഡോമെയിൻ സ്കിൽ ടെസ്റ്റ്‌ എന്നിവർക്ക് പുറമെ എക്സിബിഷൻ മത്സരത്തിലും പങ്കെടുത്തു വിജയിച്ചവർക്കുള്ള മെടലുകളും സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. പരിപാടിയുടെ ഭാഗമായി ഫുഡ്‌ ഫെസ്റ്റിവലും സംഘടിപ്പിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് കീഴിൽ നിലവിൽ പരിശീലനം നേടുന്നവരും മുൻകാലങ്ങളിൽ പരിശീലനത്തിൽ പങ്കെടുത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലികളിൽ പ്രവേശിച്ചവരെയും ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള വിശദീകരണവും പരിപാടിയുടെ ഭാഗമായി.

അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ സ്റ്റാഫ്‌ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *