സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടി; പ്രതി പിടിയിൽ

Breaking Kerala

തൃശൂർ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്ന് 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വേലായുധൻ മകൻ പ്രബിൻ (34) ആണ് അറസ്റ്റിലായത്.വനം വകുപ്പിൽ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ഇയാൾ ആളുകളെ സമീപിച്ചിരുന്നത്.
വാളയാർ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങൾക്കായി തൃശ്ശൂർ കലക്ടറേറ്റിൽ വരുമ്പോൾ കാണാമെന്നുമാണ് ഇയാൾ ധരിപ്പിച്ചിരുന്നത്. പലതവണകളിലായി ആളുകളിൽ നിന്ന് 60,000 രൂപ മുതൽ ലക്ഷം രൂപ വരെ പ്രതി വാങ്ങിയിട്ടുണ്ട്.ജോലിയിൽ ചേരേണ്ട ദിവസങ്ങൾ മാറ്റി മാറ്റി പറഞ്ഞപ്പോൾ സംശയം തോന്നിയ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *