അച്ചിനകം പള്ളിയിൽ തിരുനാളിന് ഇന്ന് (8-2 വ്യാഴം) കൊടിയേറും

Breaking Kerala

വെച്ചൂർ:അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വി.അന്തോനീസിൻ്റേയും വി.സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 6-ന് വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടക്കൽ തിരുനാൾ കൊടിയേറ്റിനും തുടർന്നുള്ള ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്കും കാർമികനാകും.
ആരാധനാ ദിനമായ വെള്ളി രാവിലെ 6.30 ന് ദിവ്യബലി ഫാ.നിക്കളാവോസ് പുന്നയ്ക്കൽ തുടർന്ന് പൂർണ ദിന ആരാധന, വൈകിട്ട് 5-ന് പൊതുആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ഫാ. ബൈജു കണ്ണമ്പിള്ളി ദിവ്യകാരുണ്യ സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി വാഴ്ച.

വേസ്പര ദിനമായ ശനിയാഴ്ച രാവിലെ 6.30 നുള്ള ദിവ്യബലിയെ തുടർന്ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വൈകിട്ട് 5 ന് തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, ലത്തീൻ റീത്തിലുള്ള ദിവ്യബലിക്ക് ഫാ. ബിജു മൂലക്കര കാർമികത്വം വഹിക്കും. തുടർന്ന് വേസ്പരയ്ക്ക് ഫാ. ഡേവിസ് പടന്നയ്ക്കൽ കാർമികനാകും ഫാ.മാർട്ടിൻ ശങ്കൂരിക്കൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 7 ന് വി.കുർബാന. വൈകിട്ട് 5 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. പോൾസൺ പെരേപ്പാടൻ കാർമികനാകും. ഫാ. ആൻ്റോ പുതുവ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
12 തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി സിമിത്തേരി സന്ദർശനം എന്നിവയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *