എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാമെന്ന് കാണിച്ച് വിജിലൻസ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിന്മേലെടുത്ത കേസിലാണ് റിപ്പോർട്ട് നൽകിയത്. തട്ടിപ്പ് നടന്നെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപമറിയിക്കാൻ വിഎസ്സിന് വിജിലൻസ് കോടതികൾ നോട്ടീസയച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാമെന്ന് കാണിച്ച് വിജിലൻസ് റിപ്പോർട്ട്
