കോട്ടയം പാക്കിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Breaking Kerala

കോട്ടയം : പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.
പള്ളം മറ്റത്തിൽ ജോയലിന്റെയും ജിമയുടെയും മകൻ ജോഷ്വ ജോയൽ (16), മറിയപ്പള്ളി കൊച്ചുവടക്കത്ത് തോമസ് സെബാസ്റ്റ്യന്റെയും ഷൈനി തോമസിന്റെയും മകൻ അബിഗേൽ തോമസ് (17) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ജോഷ്വ സംഭവ സ്ഥലത്തു തന്നെ മരിച്ചു. എംഡി സെമിനാരി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ജോഷ്വ. പിതാവ് ജോയൽ ദുബായിൽ ഉദ്യോഗസ്ഥനാണ്.
മറിയപ്പള്ളി ഗവ.ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു അബിഗേൽ. അബിഗേലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. പിതാവ് തോമസ് സെബാസ്റ്റ്യൻ ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *