ഇ‍ഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നു: ഖർഗെ

National

തൃശ്ശൂർ : പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണം തുടക്കം കുറിച്ച് കോൺഗ്രസിന്റെ മഹാ ജനസഭ തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്ത് നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുലക്ഷത്തിലധികം പ്രവർത്തകരായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്. കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ അധ്യക്ഷനായ സമ്മേളനത്തിൽ കെ പി സി സി ഭാരവാഹികൾ, എ ഐ സി സി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

സംസ്ഥാന സർക്കാരിനെ നേരിട്ട് ആക്രമിക്കാതെയും മോദി ഗവെർന്മെന്റിനെ കടന്നാക്രമിച്ചുമായിരുന്നു അദേഹത്തിന്റെ പ്രസംഗം. ക്യാമ്പസുകളിൽ എസ്എഫ്ഐ ഭരണത്തിന്റെ തണലിൽ ആക്രമണം നടത്തുന്നു എന്ന ഖർഗെയുടെ പരാമർശം ഒഴിച്ചാൽ പിണറായി വിജയൻ സർക്കാരിനെ കടന്നാക്രമിക്കാൻ അദ്ദേഹം മുതിർന്നില്ല.

ഫെഡറിലസത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി തകര്‍ക്കുകയാണ് കേന്ദ്രം. സ്ത്രീകളും ദലിത് പിന്നാക്ക വിഭാഗങ്ങളും കടുത്ത അനീതി നേരിടുന്നെന്നും ഖര്‍ഖെ പറഞ്ഞു.

കലാപം നടക്കുന്ന മണിപ്പൂരിലേക്ക് മോദി തിരിഞ്ഞുപോലും നോക്കുന്നില്ല. കേരളത്തിൽ നിന്ന് എം പി യായ രാഹുൽ ഗാന്ധി മാത്രമാണ് മണിപ്പൂർ സന്ദർശിച്ചത്. ഇ‍ഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. സ്വകാര്യ മേഖലയെ മോദി പരിലാളിക്കുന്നു, പൊതുമേഖലയെ അവഗണിക്കുന്നു. കേരളത്തിന് അനുകൂലമായ നയരൂപീകരണമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതമെന്നും ഗര്‍ഖെ പറഞ്ഞു.

പ്രസംഗത്തിന്റെ ഒടുവിൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ജയ് കോൺഗ്രസ്‌ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഇംഗ്ലീഷിൽ പ്രസംഗിച്ച അദേഹത്തിന് വേണ്ടി മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് മാത്യു കുഴൽനാടൻ എം എൽ എ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *