പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി

കാലടി: നാടിൻ്റെ ഭാവി പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം പൊതു സമൂഹത്തെയും വളരുന്ന തലമുറയേയും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൗളി ബേബി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം കാലടി സഹൃദയ കാംപസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്. സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ അധ്യക്ഷനായിരുന്നു. കാലടി ഗ്രാമപഞ്ചായത്തംഗം ലില്ലി ഗ്രിഗറി പരിസ്ഥിതിദിന സന്ദേശം നൽകി. ചെങ്ങൽ സെ.ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക സിൽജ ചാക്കോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പ്രിൻസി ഡൊമിനി, സഹൃദയ ജോയിൻ്റ് ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, പരിസ്ഥിതി വിഭാഗം മാനേജർ ജീസ് പി പോൾ എന്നിവർ സംസാരിച്ചു.

സഹൃദയ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൗളി ബേബി നിർവഹിക്കുന്നു. ഫാ.ജിനോ ഭരണികുളങ്ങര, ഫാ. ആൻ്റണി പുതിയാപറമ്പിൽ, ലില്ലി ഗ്രിഗറി, ലൈസി വർഗീസ് എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *