പീരുമേട് നിയോജക മണ്ഡലം എംപി അവാർഡ് വിതരണം ചെയ്തു

പീരുമേട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം (എ പ്ലസ്) നേടിയ വിദ്യാർത്ഥികൾക്കായി ഡീൻ കുര്യാക്കോസ് എംപി നൽകുന്ന മെറിറ്റ് അവാർഡുകളുടെ പീരുമേട് നിയോജക മണ്ഡലതല വിതരണം നടത്തി. പീരുമേട് മരിയഗിരി സ്കൂളിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു. കാസർഗോഡ് കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗം മിനി സാബു, അഴുത ബ്ലോക്ക് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ, കോഡിനേറ്റർ നിക്സൺ ജോർജ്, റോബിൻ കാരക്കാട്ട്, പഞ്ചായത്തംഗങ്ങളായ സി.കെ. അനീഷ്, നഷീദ് സുലൈമാൻബിജുകാടൻതുരുത്തേൽ,മുരുകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിലുള്ള 7 അസംബ്ലി മണ്ഡലങ്ങളിലും പ്രത്യേകം അവാർഡ് ദാന ചടങ്ങുകളാണ് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി തുടർച്ചയായ ആറാം വർഷമാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *