പാലക്കാട് ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

പാലക്കാട്:പാലക്കാട് ഡിപ്പോയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ച് യുവാവ്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം ഉണ്ടായത്. പാലക്കാട് ഡിപ്പോയിൽ എത്തിയ മോഷ്ടാവ് ബസുമായി കടന്നു കളയുകയായിരുന്നു.ബസ് കൊണ്ടുപോവുന്നത് കണ്ട ജീവനക്കാർ പിന്തുടർന്നതോടെ ന​ഗരത്തിലെ മം​ഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിക്കുകയായിരുന്നു. ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്ററോളം ന​ഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടൽ. ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു.സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *