ചൊവ്വര സുനിൽ ആർ.ജെ.ഡിയിൽ

കേരള നവോത്ഥാന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ചൊവ്വര സുനിലും സഹപ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ചേർന്നു.ദേശീയ ജനറൽ സെക്രട്ടറി ഡോ. ഏ. നീലലോഹിതദാസ് പതാക കൈമാറി സ്വീകരിക്കുകയും പാർട്ടി അംഗത്വം നൽകുകയും ചെയ്തു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജമീലപ്രകാശം എക്സ് എം.എൽ.എ, പരശുവയ്ക്കൽ രാജേന്ദ്രൻ, വി.സുധാകരൻ, വിഴിഞ്ഞം ജയകുമാർ, നെല്ലിമുട് പ്രഭാകരൻ, കരിച്ചൽ ഗോപാലകൃഷ്ണൻ, വി. രത്ന രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *