ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അഞ്ച് വയസ്സുകാരനെ ഗംഗയിൽ മുക്കി കൊന്നു. കാൻസർ മാറുമെന്ന് വിശ്വസിച്ചാണ് മാതാപിതാക്കള്‍ കുട്ടിയെ ഗംഗയിൽ മുക്കിയത്. കുഞ്ഞിനെ അഞ്ച് മിനിറ്റിലധികം ഗംഗ നദിയിൽ മുക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കണ്ടു നിന്നവർ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടുന്നതും കുഞ്ഞിനെ രക്ഷിക്കാന്ർ ശ്രമിക്കുന്നതും വിഡിയോയില്‍ കാണം.
കണ്ടു നിന്നവർ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.