തിരുവനന്തപുരം: ഗവർണ്ണർ ഇടഞ്ഞ് തന്നെ! നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധാരണ നടപടിയാണ് ഇന്ന് നിയമസഭയിൽ നടന്നത്.
നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.
ഗവർണർ നിയമസഭയിൽ നിന്ന് മടങ്ങി. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല.
നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
