നെടുങ്ങാട് സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് തുടങ്ങി. നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നെടുങ്ങാട് സെൻ്റ് അഗസ്റ്റിൻ ചർച്ച് വികാരി ഫാ. ബാജിയോ കല്ലൂക്കാടൻ അദ്ധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുബിമോൾ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ മേവീസ് ബിബിൻ, വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പ്രസിഡൻ്റ് പോൾ ചെറിയാൻ,വൈസ് പ്രസിഡൻ്റ് ഡേവീസ് അറക്കൽ, സെക്രട്ടറി പോളി ആക്കനത്ത് എന്നിവർ സംസാരിച്ചു. തുടർന്നും എല്ലാ മാസത്തിലും ക്യാമ്പ് നടത്തുതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുത്ത എല്ലാവർക്കും മരുന്നുകളും വിതരണം ചെയ്തു.
ഹോമിയോ മെഡിക്കൽ ക്യാമ്പ്
