മലപ്പുറത്ത് രണ്ടിടങ്ങളിലായി കുഴൽപ്പണ വേട്ട; വാഹന പരിശോധനയിൽ പിടിച്ചെടുത്തത് 58 ലക്ഷം

Breaking Kerala Local News

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി വമ്പൻ കുഴൽപ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി 58 ലക്ഷം രൂപ പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കുഴൽപ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.ഏക്കപ്പറമ്പിലെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ വരുകയായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് കുട്ടിയിൽ നിന്ന് 22 ലക്ഷം രൂപ പിടികൂടി. 500 രൂപയുടെ നോട്ടുകളായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്.
എടവണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി അബ്ദുൽ കരീമിനെ അറസ്റ്റ് ചെയ്തു. കാരക്കുന്ന്, എടവണ്ണ, നിലമ്പൂർ, കാട്ടുംപാടം എന്നീ സ്ഥലങ്ങളിൽ കൊടുക്കാനുള്ളതായിരുന്നു പണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *