പഴയ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകാൻ ഇതാ കുറെ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഹരിത സേന അംഗങ്ങളായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പഴയ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകാനായി ആരംഭിച്ച ” വസ്ത്ര പദ്ധതിയ്ക്ക് ” തുടക്കമായി.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിലെ അലമാരകളിൽ വർഷങ്ങളായി അലക്കി തേച്ച് വച്ചിരിക്കുന്ന ഉപയോഗിക്കാത്ത നൂറുകണക്കിന് വസ്ത്രങ്ങൾക്കാണ് പുതുജീവൻ നൽകിയത്.നമുക്ക് പാകമാകാത്തതും, കുറച്ച് തവണ മാത്രം ഉപയോഗിച്ചതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാകമായതുമായ നല്ല വസ്ത്രങ്ങൾ കഴുകി തേച്ച് മടക്കി കവറുകളിലാക്കി വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ കൊണ്ടുവന്നു. ഈ വസ്ത്രങ്ങൾ പാകമാകുന്നവർക്ക് സൗജന്യമായി എടുത്ത് ഉപയോഗിക്കാം.വസ്ത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പി എസ് അരുൺ നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , സി എം പ്രജീഷ് , സിഡു പി രാമൻ, ഏലിയാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.ഫോട്ടോ ക്യാപ്ഷൻകാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ‘ നേതൃത്വത്തിൽ ശേഖരിച്ച പഴയ വസ്ത്രങ്ങൾക്ക് പുത് ജീവൻ നൽകി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്ന വസ്ത്ര പദ്ധതിയുമായി വിദ്യാർത്ഥികൾ

Leave a Reply

Your email address will not be published. Required fields are marked *