അമിത വേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് പിഴ

റാഞ്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കു മേൽ പിഴ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം വേഗപരിധി ലംഘിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് 1000 രൂപയുടെ ഇ-ചലാൻ ലഭിച്ചു. നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് പിഴ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *