പീരുമേട്:കൊല്ലം – കൊട്ടാരക്കര ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനംപൈൻ കാടിന് മുൻവശത്ത് മെറ്റൽ ചിതറി കിടക്കുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയ പാതയിൽ നിന്നും ജനവാസേ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്യാൻ ഇറക്കിയെ മെറ്റലാണ് ദേശീയ പാതയിൽ ചിതറി കിടക്കുന്നത്. വളവുള്ള റോഡിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. മുൻപ് പല വാഹനപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. എത്രയും വേഗം മെറ്റൽ മാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യം ഉയർന്നു.പടം: ദേശിയ പാതയിൽ തട്ടാത്തികാനം പൈൻ കാടിന് സമീപം ചിതറി കിടക്കുന്ന മെറ്റൽ
ദേശീയ പാതയിലെ മെറ്റൽ ഭീഷണിയാകുന്നു
