നോർത്ത് പറവൂർ : ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് എൽ. പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധനാദ്ധ്യാപിക ഷൈഫി പി. ജോർജ്ജ് ൻ്റെ യാത്രയയപ്പും വിവിധ പരിപാടികളോടെ മാർച്ച് 8 ഞായറാഴ്ച വൈകീട്ട് 5 ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഹോളിക്രോസ് ചർച്ച് വികാരി ഫാ. ജോയ് തേലക്കാട്ട് അദ്ധ്യക്ഷനാകും ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് പ്രസിഡൻ്റ്മാർ മെമ്പർമാർ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്ന് നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ സമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും, ആദരിക്കലും, സ്പോർട്ട്സ് മീറ്റ് നടത്തുകയും ചെയ്തു. ഗോതുരുത്തിൻ്റെയും സ്കൂളിൻ്റെയും ചരിത്ര ചിത്ര പ്രദർശ്നം, വീഡിയോ പ്രദർശനം, കലാപരിപാടികൾ എന്നിവയും നടക്കും. വികാരി ഫാ. ജോയ് തേലക്കാട്ട്, ജനറൽ കൺവീനർ ടോമി താണ്ടശ്ശേരി, പ്രധാനാദ്ധ്യാപിക ഷൈഫി പി. ജോർജ്ജ്, പ്രോഗ്രാം കൺവീനർ എം.ഒ അജി, എൻ.പി ലാലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
കടൽവാതുരുത്ത് ഹോളിക്രോസ് സ്കൂൾ ശതാബ്ദി നിറവിൽ
