അഷറഫ് പീരുമേട് ഗ്ലോബൽടൂറിസം ചെയർമാൻ

പീരുമേട്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ചെയർമാനായി അഷറഫ് പീരുമേടിനെ തെരഞ്ഞെടുത്തു കൊച്ചിയിൽ നടന്ന കേരള കൗൺസിൽ ദ്വൈവാർഷിക സമ്മേളത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്വേൾഡ് മലയാളി കൗൺസിൽ കേരള ഘടകം ചെയർമാൻ അഡ്വ. കെ.വി സാബു അധ്യക്ഷത വഹിച്ചു.. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തുഡോ. ഏലിയാസ് മാർ അത്തനാ സിയോസ്, ജില്ലാ ജഡ്‌ജി എം. സുലേഖ, ഗ്ലോബൽ ചെയർമാൻ ഗോപാല പിളള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, കേരള കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുഴിക്കാല, ജനറൽ സെക്രട്ടറി അഡ്വ. എം. ജി ശ്രീജി ത്ത്, സെൻട്രൽ പ്രോവിൻസ് ചെയർമാൻ വി.കെ വർഗീസ്, നോർത്ത് പ്രോവിൻസ് ചെയർ മാൻ കെ.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *