ദുബായ്: ദുബായ് യുഎസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം നടന്നു. കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി. അടിയന്തര സംഘങ്ങൾ ഉടൻ തന്നെ പ്രതികരിച്ചു. തീപിടുത്തം വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം നടന്നു
