സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി.ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ചു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.പുതിയ തീരുമാനപ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസ വീതവും, രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് 1 പൈസ വീതവും ബില്ലിൽ കുറവ് ലഭിക്കും. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നീക്കം.കഴിഞ്ഞ മാസങ്ങളിലും സർചാർജ് നിരക്കുകളിൽ കെഎസ്ഇബി കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി മാസത്തിൽ പ്രതിമാസ ബില്ലിംഗുകാർക്ക് സർചാർജ് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ ദ്വൈമാസ ബില്ലിംഗുകാർക്ക് സർചാർജ് നിരക്ക് വെറും 4 പൈസയായി കുറയ്ക്കുകയും ചെയ്തു. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഉപഭോക്താക്കൾക്ക് ഇത്തരമൊരു ആനുകൂല്യം ചരിത്രത്തിൽ ആദ്യമായി നൽകാൻ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. തുടർച്ചയായ മാസങ്ങളിൽ ഇന്ധന സർചാർജ് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.ബഹു.വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Related Posts
1.5 കോടിയുടെ ബാങ്ക് തട്ടിപ്പ്; 15 വര്ഷത്തിന് ശേഷം മലയാളി സിബിഐ പിടിയില്
ഡല്ഹി: 15 വര്ഷം മുന്പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില് നിന്നും ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില് മലയാളി പിടിയില്. കൊല്ലം ജില്ലയിലെ മാവടി കുളക്കട…
നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന. ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.
കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്. കോ -ഡയറക്ടർ ശ്രീ പ്രകാശ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ…
കൗമാരക്കാരുടെ വാട്സാപ്പ് ഉപയോഗം രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം; പുതിയ പാരന്റൽ കൺട്രോളുകൾ അവതരിപ്പിച്ചു
𝐓𝐞𝐜𝐡 | മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് കൗമാരക്കാരായ ഉപയോക്താക്കളുടെ (Teen Accounts) സുരക്ഷ മുൻനിർത്തി പുതിയ പാരന്റൽ കൺട്രോളുകൾ പുറത്തിറക്കി. കൗമാരക്കാരായ കുട്ടികൾ…
