ഖാലിദ് കട്ടുപ്പാറയ്ക്ക്‌ കട്ടുപ്പാറകൂട്ടത്തിന്റ സ്നേഹാദരവ്

ദോഹ: മുപ്പത്തെട്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ മടങ്ങുന്ന ഖാലിദ്‌ കട്ടുപ്പാറയ്ക്ക്‌ ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നൽകി. വക്രയിൽ സുഹുർ സംഗമത്തിന് ശേഷം നടന്ന യാത്രയയപ്പ് ചടങ്ങിൽ സീനിയർ നേതാവ് പി.സി ബഷീർ ഖാലിദ് കട്ടുപ്പാറയ്ക്ക്‌ ഉപഹാരം നൽകി. യോഗത്തിൽ സുബൈർ ഫൈസി അധ്യക്ഷൻ വഹിച്ചു. തോയ്യിബ് കെ.കെ, സുബൈർ കട്ടുപ്പാറ, നൗഷാദ് പി.കെ., അഷ്‌റഫ്‌ അലി കെ.കെ, സക്കീർ കട്ടുപ്പാറ, മുസ്തഫ സി., അൻസാർ എം.പി, ഫൈസൽ ബാബു കെ., ഷബീർ പി. കെ, അൻസാർ ബി.ഷഫീക് ഷജീർ കെ.ടി എന്നിവർ സംസാരിച്ചു. ഫാസിൽ കെ. സ്വാഗതവും, പി.സി നൗഫൽ കട്ടുപ്പാറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *