ദോഹ : മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ, സാത്തെർ റസ്റ്ററാന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം സഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സംഘടനാ പ്രസിഡന്റ് ഷാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി താഹ ജമാൽ സ്വാഗതം പറഞ്ഞു. ചീഫ് അഡ്വൈസറി ബോർഡ് അംഗമായ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. നിർദ്ധനരായ കുടുംബങ്ങൾക്ക് നിത്യവരുമാനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. “ഒരു സഹായം ഒരു ദിവസം ഒരു കുടുംബത്തെ രക്ഷിക്കാം, പക്ഷേ വരുമാനമാർഗ്ഗം ഒരു ജീവിതം തന്നെ മാറ്റിമറിക്കും” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.മുഖ്യ രക്ഷാധികാരി കാസിം കറുത്താക്ക ആശംസകൾ അറിയിച്ചു. ട്രഷറർ ജിഷാദ് ഹൈദർ അലി നന്ദി രേഖപ്പെടുത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും സ്പോൺസർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.ഇഫ്താർ സംഗമത്തിൽ വിവിധ കമ്മ്യൂണിറ്റി നേതാക്കളും ഇന്ത്യൻ ഏപെക്സ് ബോഡി അംഗങ്ങളും പങ്കെടുത്തു. മന്ദലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ പരിപൂർണ്ണ സാന്നിധ്യം പരിപാടിയെ വൻവിജയമാക്കി.സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്ന തരത്തിലായിരുന്നു ഈ വർഷത്തെ ഇഫ്താർ സംഗമം.
മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി
