വൈക്കം : സമാനതകളില്ലാത്ത സാമൂഹിക ഇടപെടലുകളിലൂടെ നാടിന്റെ പുരോഗതിക്കായി അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി രാഷ്ട്രത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭാസമായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എന്‍. എസ്. എസ.് യൂണിയന്‍ പ്രസിഡന്റ് പി. ജി. എം. നായര്‍ കാരിക്കോട് പറഞ്ഞു. താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അന്‍പതിയാറാമത് മന്നം സമാധി ദിനാചരണം വൈക്കം വലിയകവലയിലെ മന്നം പ്രതിമാ സമുച്ചയത്തില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന, ഉപവാസം, ഭക്തിഗാനാലാപനം, ഭജന്‍സ്, പ്രതിജ്ഞ പുതുക്കല്‍ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. രാവിലെ 6 മുതല്‍ മന്നത്തിന്റെ സമാധി സമയമായ 11 : 45 വരെയാണ് ചടങ്ങ് നടത്തിയത്. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍, കൗണ്‍സിലര്‍മാരായ ഇടവട്ടം ജയകുമാര്‍, രേണുക രതീഷ്, ബി. രാജശേഖരന്‍ നായര്‍, ഡി. രഞ്ജിത് കുമാര്‍, താലൂക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍. മധു, വനിതാ യുണിയന്‍ പ്രസിഡന്റ് കെ. ജയലക്ഷ്മി, എം. എസ.് എസ.് എസ്. കോ-ഓഡിനേറ്റര്‍ പി. എസ്. വേണുഗോപാലന്‍ നായര്‍, ശോഭന, സി. എന്‍. ഓമന, പി. എന്‍. രാധാകൃഷ്ണന്‍, അനില്‍കുമാര്‍, എസ്. യു. കൃഷ്ണകുമാര്‍, യൂണിയന്‍ കമ്മറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കിലെ 97 എന്‍. എസ്. എസ്. കരയോഗങ്ങളിലും മന്നം സമാധി ദിനാചരണം നടത്തി. കരയോഗ മന്ദിരങ്ങളില്‍ മന്നത്ത് ആചാര്യന്റെ ഛായ ചിത്രം അലങ്കരിച്ചു വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി.ചിത്രവിവരണം : വൈക്കം താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ വടക്കേകവലയിലെ മന്നം സമാധി ദിനാചരണത്തിന്റെ ദീപ പ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി. ജി. എം. നായര്‍ കാരിക്കോട് നിര്‍വ്വഹിക്കുന്നു
മന്നം രാഷ്ട്രത്തെ വിസ്മയിപ്പിച്ച അത്ഭുത വ്യക്തിത്വം : പി. ജി. എം. നായര്‍ കാരിക്കോട്
