വൈക്കം : ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ തൃതല പഞ്ചായത്തുകളില്‍ നിന്നും വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.തലയാഴം, വെച്ചൂര്‍, ടി. വി. പുരം, വൈക്കം നഗരസഭ എന്നിവിടങ്ങളിലെ ജനപ്രതിനിധകള്‍ക്കാണ് ആദരവ് നല്‍കിയത്. ദേവസ്വം പ്രസിഡന്റ് പി. വി. ബിനേഷ് ജനപ്രതിനിധികളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. പി. വി. ബിനേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ക്ഷേത്രം വൈസ് പ്രസിഡന്റ് കെ. എസ്. പ്രീജു, സെക്രട്ടറി കെ. വി. പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി വി. ഡി. സന്തോഷ്, ടി. പി. സുഖലാല്‍, ട്രഷറര്‍ എന്‍. എന്‍. പവനന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് പി. ദാസ്, പി. വി. വിവേക്, കെ. എസ്. സാജു, എസ്. കെ. സജി, ഇ. എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. നരഗസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ നന്ദി പ്രസംഗം നടത്തി.ചിത്രവിവരണം : ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ക്ഷേത്രം പ്രസിഡന്റ് പി. വി. ബിനേഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചപ്പോള്‍.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
