വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം: 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം. പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) അന്തരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധി കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.തിങ്കളാഴ്ച ഒമാൻ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെ മെബിന് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഉടൻ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *