ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ചന്ദന്‍ പാര്‍ക്ക് പ്രദേശത്ത് അമ്മയെയും അവരുടെ മൂന്ന് പെണ്മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മുന്‍ചുന്‍ കേവതിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.27 വയസ്സുള്ള അനിതയും മൂന്ന്, നാല്, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള അവരുടെ മൂന്ന് മക്കളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അമ്മയെയും മൂന്ന് പെണ്മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
