ആഘോഷലഹരിയിൽ മുങ്ങി പാച്ചല്ലൂർ സ്കൂൾ മന്ദിര ഉദ്ഘാടനം

126 വർഷം പഴക്കമുള്ള മുത്തശ്ശിയായ പാച്ചല്ലൂർ എൽപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനപങ്കാളിത്തവും സംഘാടന മികവുകൊണ്ടും നാട്ടുകാർ ആഘോഷമാക്കി മാറ്റി.ഇന്ന് (24.2.26)ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ അങ്കണത്തിൽ നൂറുകണക്കിന് നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും രക്ഷകർത്താക്കളും ഒത്തുചേർന്ന ഉദ്ഘാടനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ആഘോഷ തിമിർമ്മിലായി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ അഭ്യർത്ഥന മാനിച്ച് പൊതു വിദ്യാഭ്യാസവ മന്ത്രി കഴിഞ്ഞ ഒരു വർഷം മുൻപാണ് പാച്ചല്ലൂർ സ്കൂൾ മന്ദിരം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. 24.3. 25 ന്‌ നിർമ്മാണം ആരംഭിച്ച് പൂർത്തിയാക്കിയ ബഹുനില മന്ദിരമാണ് ഇന്ന് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിച്ചത് .നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.സത്യവതി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, സി.പി.എം ഏരിയ സെക്രട്ടറി കരിങ്കുളം അജിത്ത്, മുൻ കൗൺസിലർ പനത്തുറ പി.ബൈജു , അജിത് വെണ്ണിയൂർ, സംഗീതസംവിധായകൻ ഡി.ശിവപ്രസാദ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കോ-ഓഡിനേറ്റർ ഡി.ജയകുമാർ പിടിഎ പ്രസിഡണ്ട് ദൗലത്ത്ഷാ എന്നിവർ പ്രസംഗിച്ചു സംഘാടക സമിതി ചെയർമാൻ കെ ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പോൾസൺ ഡി. പരേര കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *