തൊഴിൽ മേഖലയുടെ തകർച്ച വൈക്കം എം എൽ എ യ്ക്കെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധ ജാഥ നടത്തും

വൈക്കം. : വെള്ളൂർ കെ.പി.പി.എൽ കമ്പനി, വെച്ചൂർ മോഡേൺ റൈസ് മിൽ, വൈക്കം കെ.എസ്.ആർ.ടി.സി, കള്ള് ഷാപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കയർ സംഘങ്ങൾ , എന്നീ മേഖലകളുടെ തകർച്ചക്കെതിരെ ഭരണകക്ഷിയിൽ പെട്ട തൊഴിലാളി സംഘടനകൾ പോലും സമരം നടത്തിയപ്പോൾ വൈക്കം എം.എൽ.എ ഒരു ഇടപെടലും നടത്താതിരുന്ന വൈക്കം എം.എൽ.എക്കെതിരെ നിയോജക മണ്ഡലത്തിൽ പ്രചരണ ജാഥ നടത്തുന്നതിന്ഐ.എൻ.ടി.യു.സി ബ്ലോക്ക് കൺവെൻഷൻ തീരുമാനിച്ചു.വൈക്കം ഡിപ്പോയിലെഇടതുവലതു യൂണിയനുകളിൽപെട്ട കെ എസ് ആർ ടി സി ജീവനക്കാർ ശംബളത്തിനും പെൻഷനും ലഭിക്കാൻ വേണ്ടി നിരന്തരം സമരം നടത്തിയപ്പോൾ തിരിഞ്ഞു പോലും നോക്കാത്ത വൈക്കം എം എൽ എ സി.കെ ആശ യുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെയും, പരംപരാഗത തൊഴിൽ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും തൊഴിൽ നഷ്ടപ്പെട്ടആയിരക്കണക്കിന് തൊഴിലാളികൾക്കായി ഭരണപക്ഷ എം.എൽ.എ ആയിട്ടും ഒന്നും ചെയ്യാതെ ഇന്നിപ്പോൾ വോട്ടിനു വേണ്ടിവികസന ജാഥ നടത്തുന്നത് അപഹാസ്യമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ പി.വി.പ്രസാദ് , എം.വി. മനോജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഡി.ഉണ്ണി, ഡി.സി.സി ഭാരവാഹികളായ അക്കരപ്പാടം ശശി,പി.എൻ. ബാബു , ജില്ലാ ഭാരവാഹികളായ പ്രീതാ രാജേഷ്, വി.ടി.ജെയിംസ്, ജോർജ്ജ് വർഗ്ഗീസ്, കെ.എൻ.വേണുഗോപാൽ, ടി.ആർ.ശശികുമാർ, കെ.വി. ചിത്രാംഗദൻ ,കെ.പി. ജോസ്, എം.ആർ. ഷാജി, മോഹൻ.കെ. തോട്ടുപുറം, ജീ.രാജീവ്, വി. പോപ്പി, കെ.സുരേഷ് കുമാർ, കെ.എൻ. ദേവരാജൻ , വർഗ്ഗീസ് പുത്തൻചിറ , പി.ബി. ബിനു, പി.ടി.സലി, ഷീജ ഹരിദാസ് ,സി.എസ്.സലിം,. ഔസേഫ് വർഗ്ഗീസ് .സിറിയക്, തുടങ്ങിയവർ പ്രസംഗിച്ചു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയികളായ ഐ.എൻ.ടി.യു.സി. ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു .പഞ്ചായത്ത് പ്രസിഡന്റുമാരായ . കെ.ജെ. സണ്ണി . ജോസ് വേലിക്കകം . മിനി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, അനിത സുഭാഷ്, മെമ്പർമാരായ പി.വി. വിവേക്, മോനു ഹരിദാസ്, ജോൺ തറപ്പേൽ, വേണുഗോപാൽ, ഇ.വി. അജയകുമാർ, കെ.സുരേഷ് കുമാർ, പി.ആർ. ദേവലാൽ, വനജ അനിൽകുമാർ, പ്രിയ സിജു എന്നിവരെ യോഗത്തിൽ ആദരിച്ചു.പടം – ഐ.എൻ.ടി.യു.സി വൈക്കം ബ്ലോക്ക് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *