മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തി

കൊച്ചി: മെട്രോ പില്ലറിന്റെ മുകളിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.385-ാം നമ്പർ പില്ലറിന് സമീപത്താണ് ആദ്യം പരിശോധന നടത്തിയത്. എന്നാൽ പൂച്ചയെ വ്യക്തമായി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആദ്യം മെട്രോ സർവീസ് അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് രക്ഷാപ്രവർത്തനം നടത്താനായിരുന്നു തീരുമാനം. എന്നാൽ, തളർന്നു കിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *